ഇ പോസ് തകരാറിൽ; പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ
ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ നടത്തിയ ധർണ
കാഞ്ഞിരപ്പള്ളി: ഇ പോസ് സംവിധാനം രണ്ട് ദിവസമായി പ്രവർത്തനരഹിതമായി റേഷൻ വിതരണം തടസ്സപ്പട്ട സംഭവത്തിൽ ഇ പോസ് ഓഫ് ചെയ്ത് കടകളടച്ച് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) പ്രതിഷേധിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ബി.നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.സലീം, കെ.സി.റെജി, സി.എസ്.ഇല്യാസ്, ഔസേപ്പച്ചൻ, ഇ.എസ്.ഹാരീസ്, സി.ജെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
റേഷൻ വിതരണംനിലച്ചു
മണിമല: ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ റേഷൻ വിതരണം ചൊവ്വാഴ്ച നടന്നില്ല. ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചതോടെ തുറന്ന റേഷൻകടകൾ പത്തര കഴിഞ്ഞപ്പോഴേക്കും അടച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി റേഷൻകടകൾ അടച്ചിട്ടിരുന്നതിനാൽ ചൊവ്വാഴ്ച നല്ല തിരക്കായിരുന്നു. സെർവർ തകരാർ തുടർച്ചയായി ഉണ്ടാകുമ്പോഴും പകരം നടപടികൾ സ്വീകരിക്കാത്തത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്.