നവജീവൻ സ്വയംതൊഴിൽ പദ്ധതി
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാർ മുതിർന്ന പൗരന്മാർക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പാക്കുന്ന ‘നവജീവൻ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് 50-നും 65-നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ്. ഫോൺ: 0481 2560413, 04828 203403.