കരാറുകാരൻ ടാറിങ്ങിനായി റോഡരികിൽ ഇറക്കിയിട്ടിരുന്ന 42,000 രൂപ വിലവരുന്ന ഏഴു വീപ്പ ടാർ മോഷണംപോയി
ചെറുവള്ളി: കരാറുകാരൻ ടാറിങ്ങിനായി റോഡരികിൽ ഇറക്കിയിട്ടിരുന്ന ഏഴു വീപ്പ ബിറ്റുമിൻ(ടാർ) മോഷണംപോയി. 42000 രൂപ വിലവരും ഇത്രയും ടാറിന്. പൊൻകുന്നം പോലീസിൽ പരാതി നൽകി. കിഴക്കേക്കവല-കൈലാത്തുകവല റോഡ് നവീകരണത്തിനായി ഇറക്കിവെച്ചിരുന്നതാണിത്. പാലക്കാടുള്ള കരാർ കമ്പനിയാണ് റോഡിന്റെ നിർമാണമേറ്റെടുത്തിരുന്നത്. വാളക്കയം-ചെറുവള്ളി അമ്പലം റോഡ്, മറ്റത്തിൽപടി 19-ാം മൈൽ റോഡുകളും ഇവരാണ് കരാർ ചെയ്തിരിക്കുന്നത്. വാളക്കയം-ചെറുവള്ളി റോഡിന്റെ ടാറിങ് പൂർത്തിയാക്കിയിരുന്നു.