കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
മൂക്കൻപെട്ടി. പുലിയിറങ്ങി ഭീതിയിലായ കീരിത്തോട് പ്രദേശത്തെ ജനങ്ങൾക്ക് ഭീക്ഷണിയായി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ആനക്കൂട്ടം ഇറങ്ങിയത്. പരിസരവാസികൾ രാത്രിയിൽ വലിയ ശബദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ കാട്ടാനക്കൂട്ടത്തിനെയാണ് കണ്ടത്. പടക്കം പൊട്ടിച്ചാണ് അവർ ആനയെ ഓടിച്ചത്. നിരവധി വാഴ, തെങ്ങ്, കവുങ്ങ്, കയ്യാല എന്നിവ കട്ടാനക്കൂട്ടം നശിപ്പിച്ചു.
കുര്യൻ പൂവത്തുങ്കൽ, രാജപ്പൻ ഇല്ലിക്കൽ, വി. സി. ജോസഫ് വെച്ചുപടി ഞാറേതിൽ, രാജൻകൂട്ടി നരിയാനിയ്ക്കൽ, പ്രദീപ് മഞ്ചക്കുഴിയിൽ എന്നിവരുടെ കൃഷികളാണ് നശിക്കപ്പെട്ടത്.
വനം വകുപ്പ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്.വൈദ്യൂതി ഇല്ലാത്തതിനാൽ സോളാർ വേലി പ്രവർത്തന രഹിതമാണ്. സോളാർ വേലി അറ്റകുറ്റപ്പണി നടത്താത്തതിനാൽ വന്യ മൃഗങ്ങൾക്ക് നാട്ടിലെത്താൻ അ നയാസം കഴിയും. വനം വകുപ്പ് അടിയന്തരമായി സോളാർ വേലി പ്രവർത്തിപ്പിയ്ക്കണമെന്നും, കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു.