KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട്  ഗ്രേസി  ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശിവഗിരിയിൽ

കാഞ്ഞിരപ്പള്ളി : പാറത്തോട്  ഗ്രേസി  ഹൈസ്ക്കൂളിലെ1975 എസ് എസ് . എൽ. സി ബാച്ച് വിദ്യാർഥി സംഗമം വർക്കല ശിവഗിരിയിൽ നടന്നു.

വർഷം തോറും സ്ക്കൂൾ അങ്കണത്തിൽ നടത്തിവരാറുള്ള സംഗമം ശിവഗിരിയിൽ നടന്നത് വെറിട്ടൊരനുഭവമായി മാറി. 75ാംബാച്ചിലെ വിദ്യാർഥിയും ശിവഗിരി മഠാധിപതിയുമായ  സച്ചിദാനന്ദ സ്വാമികളുടെ താത്പര്യപ്രകാരം സതീർത്ഥ്യർ എല്ലാവരും ശിവഗിരി മഠത്തിൽ ഒത്തുകൂടി.

മഹാസമാധിയും ശാരദാമഠവും ,ബ്രഹ്മവിദ്യാലയവും  സന്ദർശിച്ചു. പൂർവ്വ വിദ്യാർഥികളും അധ്യാപകരും , കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കാളികളായി.  സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ച യോഗത്തിൽ  അധ്യാപകരായ പി. എസ് ജോൺ ,ജേക്കബ്ബ് തോമസ്, അഡ്വ വി..കെ.മുഹമ്മദ്, വിദ്യാർഥികളായ കെ .സി മർക്കോസ്, കെ.കെ.ശശികുമാർ ,  എം.കെ. അഹമ്മദുകുട്ടി, പി എസ് ശശികുമാർ , സഹജകുമാരി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!