ഐ. എച്ച്. ആർ. ഡി കോളേജിനുള്ള സ്ഥലം അളന്നുതിരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഐ. എച്ച്. ആർ. ഡി കോളേജിനു വേണ്ടി കെട്ടിടം നിർമ്മിക്കാൻ സ്ഥലം അളന്നുതിരിച്ചു.കാഞ്ഞിരപ്പള്ളി നഗരത്തിൽ ദേശീയ പാത 183 ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്ക്കൂൾ വളപ്പിലെ അരയേക്കർ സ്ഥലമാണ് കെട്ടിടം വെയ്ക്കാൻ അളന്നുതിരിച്ചത്.നിലവിലുള്ള പേട്ട ഗവ.ഹൈസ്കൂളിൻ്റെ മന്ദിരം പൊളിച്ചുമാറ്റിയാണ് ഐ.എച്ച്.ആർ.ഡി കോളേജിനു പുതിയ മന്ദിരം നിർമ്മിക്കുക. ഇതിനു പകരമായി പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിനും പുതിയ മന്ദിരം നിർമ്മിച്ചു നൽകും.ഇതോടെ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ്, എം. ജി യൂണിവേഴ്സിറ്റിയുടെ ബി.എഡ് സെൻറ്റർ എന്നിവ ഒരേ വളപ്പിൽ പ്രവർത്തിക്കും.മന്ത്രി കെ ആർ ബിന്ദു, പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി ഷാനവാസ് എന്നിവർ ഇടപ്പെട്ടതോടെയാണു് ഐ. എച്ച് .ആർ . ഡി കോളേജിന് സ്ഥലം ഏറ്റെടുക്കുവാനും കെട്ടിടം നിർമ്മിക്കുവാനും തീരുമാനമായത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ, താലൂക്ക് സർവ്വേയർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിരിച്ചത്