പാറത്തോട് ഗ്രാമപഞ്ചായത്തിൽ മെഗാ ക്ലീനിങ്ങ് നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം വലിച്ചെറിയൽ മുക്ത കേരളത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ N.H 183 ൽ ചിറ്റടി ജംഗ്ഷൻ മുതൽ 26 – ാം മൈൽ വരെയും 26- ാം   മൈലിൽ നിന്നും കൂവപ്പള്ളി വരെയും റോഡിന്‍റെ   ഇരുവശങ്ങളിലുമുള്ള കാടും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പു അംഗങ്ങൾ , കുടുംബശ്രീ പ്രവർത്തകർ , ഹരിതകർമ സേനാ അംഗങ്ങൾ , ആശാ വർക്കർമാർ , അംഗണവാടി ടീച്ചർമാർ , ആരോഗ്യ പ്രവർത്തകർ , വ്യാപാരി വ്യവസായി പ്രതിനിധികൾ , ഗ്രാമപഞ്ചായത്ത് ജീവനക്കാർ , ഭരണസമിതി അംഗങ്ങൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.രാവിലെ 9 മണിക്ക് പാറത്തോട് ജംഗ്ഷനിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജിമോൾ ഫിലിപ്പ് അധ്യക്ഷത  വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ ഉദ്ഘാടനം  m ചെയ്തു.

ബ്ലോക്ക് മെമ്പർമാരായ അഡ്വ. സാജൻ കുന്നത്ത് , റ്റി ജെ മോഹനൻ , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണികുട്ടി മഠത്തിനകം ,സോഫി ജോസഫ് , ബീനാ ജോസഫ് , വ്യാപാരി വ്യവസായി പാറത്തോട് യൂണിറ്റ് പ്രസിഡന്‍റ്  കെ എ അബ്ദുൽ അസീസ് ,ഗ്രാമപഞ്ചായത്തംഗങ്ങളായ  
കെ.കെ ശശികുമാര്‍,ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ ,സുമിന അലിയാര്‍, അലിയാര്‍ കെ.യു,  ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷേര്‍ലി വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ  , കെ,പി സുജീലന്‍ ,  സെക്രട്ടറി  അനൂപ് എൻ എന്നിവർ ആശംസ അർപ്പിച്ചു.

error: Content is protected !!