ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കവേ പൊൻകുന്നം സ്വദേശി എസ്.ഐ. കെട്ടിടത്തിൽനിന്ന് വീണുമരിച്ചു.
പൊൻകുന്നം : . രാത്രിയിൽ ചീട്ടുകളി
സംഘത്തെ പിടിക്കാനുള്ള ശ്രമ ത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നുവീണ് എസ്.ഐ.ക്ക് ദാരു ണാന്ത്യം. രാമപുരം പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എസ്.ഐ. പൊൻകുന്നം ചിക്കറടവ് വാഴേപറമ്പിൽ ജോബി ജോർജ് (52) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11-ന് രാമപുരം ബസ്സ്റ്റാൻ ഡിന് സമീപമുള്ള മറുനാടൻ തൊ ഴിലാളികൾ താമസിച്ചിരുന്ന ആന ത്താറയ്ക്കൽ ബിൽഡിങ്ങിൽനിന്നാ ണ് വീണത്. പോലീസ് സ്റ്റേഷന് 60 മീറ്റർ സമീപത്താണ് കെട്ടിടം. കെട്ടി ടത്തിനുള്ളിൽ തൊഴിലാളികൾ ചീ ട്ടുകളിക്കുന്നതുമൂലം ഉറങ്ങാൻ സാ ധിക്കുന്നില്ലെന്ന് മറ്റൊരു തൊഴിലാളി പോലീസ് സ്റ്റേഷനിലെത്തി അറി യിച്ചു. ജോബി ജോർജും സി.പി.ഒ. വിനീത് രാജും കെട്ടിടത്തിന്റെ മുന്നാം നിലയിലെത്തി പോലീസ് പല തവണ മുട്ടിവിളിച്ചിട്ടും വാതിൽതു റന്നില്ല. മൂന്നാം നിലയിലെ വരാന്ത വീതികുറഞ്ഞതാണ്. ഇതിന്റെ മതിലിന് രണ്ടടിപൊക്കം മാത്രമേയുള്ളൂ. ജോബി ജോർജ് വാതിലിൽ ആഞ്ഞുചവിട്ടിയപ്പോൾ ബാലൻസ് നഷ്ടമായി പിറകോട്ടുമറിഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഇതിനോടുചേർന്ന് മറ്റൊരു കെട്ടിടവുമുണ്ട്. താഴേക്കുവീഴുന്നതിനിടെ രണ്ടിന്റെയും ഭിത്തിയിൽ പലതവണ ഇടിച്ചു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കി ലും ഒരുമണിയോടെ മരിച്ചു. 1998 ബാച്ചിലെ പോലീസ് സേനാംഗ മായിരുന്നു. ഭാര്യ ബിന്ദു. മകൾ അൽഫോൻസ, സംസ്കാരം ചൊവ്വാഴ്ച 11-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളി സെമിത്തേരിയിൽ