പുറമ്പോക്ക് ഭൂമി
തിരികെപ്പിടിച്ച് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി – വ്യക്തി കൈ യേറിയ പുറമ്പോക്ക് ഭൂമി പഞ്ചാ യത്ത് അധികൃതർ അളന്നുതിരി ച്ചു തിരിച്ചെടുത്തു. പനച്ചേപ്പള്ളി കുറുങ്കണ്ണിയിലാണ് വർഷങ്ങളാ യി വ്യക്തി കെട്ടിയടച്ച് കൈവശം വെച്ചിരുന്ന റോഡ് ഉൾപ്പെടെയു ള്ള സ്ഥലം തിരിച്ചുപിടിച്ചത്.

നാല് വർഷം മുൻപാണ് പഞ്ചായത്തിൽ സമീപവാസി കൾ പരാതി നൽകിയത്. തുടർ ന്ന് താലൂക്ക് സർവേയർ ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലിട്ട് കൈയേറ്റം ഒഴിയണമെന്ന് ആവ ശ്യപ്പെട്ട് നോട്ടീസ് നൽകി. സർ വേയറുടെ റിപ്പോർട്ടിന്റെ അടി സ്ഥാനത്തിൽ കൈയേറ്റം ഒഴി പ്പിക്കണമെന്ന് കളക്ടറുടെ ഉത്ത രവുമുണ്ടായി. ഇതോടെ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് സാഹചര്യത്തിൽ നടപടികൾ നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു.

കാലാവധി കഴിഞ്ഞ് പഞ്ചാ യത്ത് നോട്ടീസ് നൽകിയതോ ടെ വ്യക്തി വീണ്ടും ഹൈക്കോട തിയെ സമീപിച്ചെങ്കിലും ഇവരു ടെ ഭാഗവും കേട്ട് പഞ്ചായത്തി നോട് ഉചിതമായ നടപടി സ്വീക രിക്കാൻ നിർദേശിച്ചു. തുടർന്ന് ഇദ്ദേഹത്തെ വരുത്തിയ പഞ്ചാ യത്ത്, രേഖകൾ കാണിച്ച് പുറ മ്പോക്ക് ഭൂമിയാണ് കൈയേറിയ തെന്നു വ്യക്തമാക്കി.

പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച പോലീസിന്റെ സാന്നിധ്യ ത്തിൽ മണ്ണുമാന്തിയന്ത്രം ഉപ യോഗിച്ച് കരിങ്കൽകെട്ട് പൊളി ച്ചുമാറ്റി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, സെക്രട്ടറി ഷാഹുൽ ഹമീദ്, അസി. സെക്ര ട്ടറി പി.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപ ടി. സമീപവാസി കഴിഞ്ഞ ദിവസം മന്ത്രിമാർ പങ്കെടുത്ത താലൂക്കുതല അദാലത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ പരാതി നൽ കിയിരുന്നു.

error: Content is protected !!