KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹവീടുകളുടെ താക്കോൽ കൈമാറി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷവും കുടുംബശ്രീ അംഗങ്ങൾ നിർമ്മിച്ചു നൽകിയ നാലു സ്നേഹവീടുകളുടെ താക്കോൽ കൈമാറ്റവും കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ നടന്നു.

രജത ജൂബിലി ആഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ഉൽഘാടനം ചെയ്തു.ശ്യാമള ഗംഗാധരൻ അധ്യക്ഷയായി. സ്നേഹവീടുകളുടെ താക്കോൽ കൈമാറ്റവും വിശിഷ്ട വ്യക്തികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സസൺ ജസി ഷാജൻ, റോസമ്മ തോമസ്, വി എൻ രാജേഷ്, ബി അർ അൻഷാദ്, ജോളി മടുക്കകുഴി, സുമി ഇസ്മായിൽ, നിസ സലീം, ജെസി വർഗീസ്, റിജോ വാളാന്തറ, വി പി രാജൻ, മഞ്ജു മാത്യു, കെ എൻ സര സമ്മാ, ദീപ്തി ഷാജി, പി എം ഷാജി എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

error: Content is protected !!