KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂര്‍വ്വ വിദ്യാര്‍ത്ഥി സ്മൃതി സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക് കോളജിലെ 1965-67 പ്രീഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു.

പൊടിമറ്റം സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ഇ.ജെ. ജോണി അധ്യക്ഷനായി. ഡോ. പവിത്രന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. ടി.എന്‍. ഗോപിനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജന്‍, മുഹമ്മദ് കാസിം, ജി. ശശിധരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. പൗരോഹിത്യം സ്വീകരിച്ച് ജൂബിലി വര്‍ഷം പിന്നിട്ട ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍, സിസ്റ്റര്‍ മേരിലെറ്റ് എസ്.ഡി., സിസ്റ്റര്‍ ക്ലാരിറ്റ് കെ., സിസ്റ്റര്‍ മരിയ ജോസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.

error: Content is protected !!