പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം ; ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയപ്പോൾ ഐക്യദാർഢ്യവുമായി പി.സി. ജോർജ് ഒപ്പം
ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയപ്പോൾ ഐക്യദാർഢ്യവുമായി പി.സി. ജോർജ് ഒപ്പം.
നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് പി.സി. ജോർജ് യു.ഡി.എഫിലെത്തുമെന്ന വാർത്തകൾക്കിടെയാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ച് ജോർജും സഭ വിട്ടത്. സഭാകവാടത്തിനുമുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് അടുത്തേക്ക് പി.സി. ജോർജ് എത്തിയെങ്കിലും അവർക്കൊപ്പംചേരാതെ മാറിനിന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.ജെ. ജോസഫ് അടക്കമുള്ളവരും പി.സി. ജോർജിനോട് സൗഹൃദം പങ്കുവെക്കുകയും ചെയ്തു. പ്രതിപക്ഷപ്രതിഷേധത്തിനൊപ്പം വന്നിരിക്കാൻ പി.സി. ജോർജിനെ പി.ജെ. ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്നു തലയാട്ടി അദ്ദേഹം ക്ഷണം നിരസിച്ചു.