കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വനിത -ഫിറ്റ്നസ് സെന്റർ ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കായിക ക്ഷമതാ പരിശോധന അനിവാര്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്കൂൾ തലം മുതൽ കായിക പരിശീലനം നിർബന്ധിതമാക്കണം. കേരളത്തിൽ ആദ്യമായി ഒരു ആതുരാലയം കേന്ദ്രീകരിച്ച് വനിതകൾക്ക് കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലീ രോഗപ്രതിരോധത്തിനുമായി ഒരു പദ്ധതി ആവിഷ്കരിച്ച വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർ ത്തനം മാതൃകാപരമാണെന്നും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ആരഭിച്ച വനിത -ഫിറ്റ്നസ് സെന്റർ ”സ്വാസ്ഥ്യം ”പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ , ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ , ലതാ ഷാജൻ, മെമ്പർമാരായ ബി.രവീന്ദ്രൻനായർ , ഗീത എസ്. പിളള, ശ്രീജിത്ത് വെള്ളാവൂർ, ലതാ ഉണ്ണികൃഷ്ണൻ , ഗ്രാമപഞ്ചായത്തംഗം ആന്റണി മാർട്ടിൻ , ഡോ.എം. ശാന്തി, പി.എൻ സുജിത്ത്, ഡോ. രേഖ ശാലിനി എന്നിവർ പ്രസംഗിച്ചു