അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ മരണം, സത്യാവസ്ഥ പുറത്തു കൊണ്ടുവരണം : കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ

കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ വരുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വേദനാജകമാണെന്നും സുതാര്യമായി പോലീസ് അന്വേഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

യാഥാര്‍ഥ്യങ്ങളെ താമസ്‌കരിച്ചു ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ കോളേജായ അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെയും വൈദികരെയും സിസ്റ്റേഴ്‌സി്‌നെയും അപമാനിക്കാന്‍ ശ്രമിക്കുന്ന നിഷിപ്ത താല്പര്യക്കാരുടെ ശ്രമങ്ങള്‍ തിരിച്ചറിയണം. വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന കോളേജ് മാനേജ്‌മെന്റിനെയും ക്രൈസ്തവ സഭയെയും ഒറ്റപ്പെടുത്താനുള്ള ചില ശക്തികളുടെ ഗുഡാലോചനയുടെ ഭാഗമാണോ ഈ സമരം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത സംഘടനകള്‍ നടത്തുന്ന സമര പരിപാടികള്‍ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയണം.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പാര്‍ട്ടിരാഷ്ട്രീയം വിദ്യാര്‍ഥികളില്‍ കുത്തിനിറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകലുഷിതമാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. വൈദികരെയും സിസ്റ്റേഴ്‌സിനെയും ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

error: Content is protected !!