KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റാങ്ക് ജേതാക്കളെ അനുമോദിച്ചു.

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 21ാം വാർഡിൽ 2022-23 വർഷത്തിലെ എംജി യൂണിവേഴ്സിറ്റി ബിഎസ്‌സി ബോട്ടണി പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ക്ലാരിസ് റോമി മാതൃശേരിയെയും ജിസ്മി ചെറിയാൻ കാഞ്ഞമലയെയും അനുമോദിച്ചു. ബ്ലോക്ക്‌ മെംബർ ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.

സെന്‍റ് ഡൊമിനിക് കോളജ് പ്രിൻസിപ്പൽ സീമോൻ തോമസ്, എകെജെഎം സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെംബർ മഞ്ജു മാത്യു,  
പി.എ. മുഹമ്മദ്‌ ഷെമീർ, വി.പി. രാജൻ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും വാർഡിലെ വിവിധ കുട്ടികൾക്കു പഠനോപകരണം വിതരണം ചെയ്യുകയും ചെയ്തു

error: Content is protected !!