വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ പാഠവുമായി ആനക്കല്ല് സെന്റ് ആന്റണീസ്
കാഞ്ഞിരപ്പള്ളി :- പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ പാഠം പകർന്നു നൽകി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ. അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ മനോജ് ടി. ജോയി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യയിലെ സൈബർ നിയമങ്ങൾ, വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സോഷ്യൽ മീഡിയ അഡിക് ഷൻ , ഓൺലൈൻ ഗെയിംസ്, മൊബൈൽ സെയ്ഫ്റ്റി, മൊബൈൽ ഫോണിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നീ കാര്യങ്ങളിലെല്ലാം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി.
നവമാധ്യങ്ങളുടെ ദുരുപയോഗം തടയുക, അമിതമായ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഫാ.ആന്റണി തോക്കനാട്ട് അറിയിച്ചു. വൈസ് പ്രിൻസിപ്പൽ ചെറിയാൻ കെ. എബ്രാഹം, വിദ്യാർത്ഥി പ്രതിനിധി റിലോഷ ഹന്ന റോയിഎന്നിവർ പ്രസംഗിച്ചു.