പി പി റോഡിൽ അപകടം ; പിക്കപ്പ് വാൻ ബൈക്കിലിടിച്ചു; ഇടിയേറ്റ്‌ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു

ഇളങ്ങുളം: പി.പി.റോഡിൽ ഇളങ്ങുളം ശാസ്താക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ചു. ഇടിയേറ്റ് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് നിസാരപരിക്കേറ്റു. പിക്കപ്പ് വാനിടിച്ച ബൈക്കിന്റെ പിന്നിലെ ടയറുൾപ്പെടെ ഒരുഭാഗം വേർപെട്ടുപോയി.

വെള്ളിയാഴ്ച പകൽ 2.45-നായിരുന്നു അപകടം. പള്ളിക്കത്തോട്ടിലെ പെട്രോൾപമ്പിലെ ജീവനക്കാരനായ അഖിൽ ഓടിച്ചിരുന്ന ബൈക്കിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. ഇളമ്പള്ളി-ഇളങ്ങുളം റോഡിലൂടെയെത്തിയ അഖിലിന്റെ ബൈക്ക് പി.പി.റോഡരികിലെ ടയർകടയിലേക്ക് തിരിയുമ്പോഴാണ് പിക്കപ്പ് വാനിടിച്ചത്.

error: Content is protected !!