സ്‌കൂളിന് സമീപം മരം വീണ് വൈദ്യുതി ലൈൻ പൊട്ടി തീ പടർന്നു ; ദുരന്തം ഒഴിവായി ..

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ടിബി റോഡിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി തീ പടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിന് സമീപമുള്ള മരമാണ് റോഡിലേക്ക് വീണത്. സ്‌കൂൾ സമയം കഴിഞ്ഞിരുന്നതിനാൽ ഈ സമയം വിദ്യാർഥികൾ ഇല്ലാതിരുന്നതുകൊണ്ട് വൻ അപകടമാണ് ഒഴിവായത്.

കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്‍റെ വശങ്ങളിലായി അപകട ഭീഷണി ഉ‍യർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!