KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കേന്ദ്ര സർക്കാരിനെതിരെ കേരള കോൺഗ്രസ് (എം) പ്രതിഷേധ ജ്വാല തെളിയിച്ചു.

മുണ്ടക്കയം : മണിപ്പൂരിൽ വിഘടനവാദികൾക്ക്  സംരക്ഷണം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് നടപടി തിരുത്താൻ തയാറാകണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെയും പീഡനം  അനുഭവിക്കുന്ന മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട്  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്  അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ  സെക്രട്ടറി  ബിനോ ജോൺ ചാലക്കുഴി, മണ്ഡലം പ്രസിഡണ്ട്മാരായ തോമസ് കട്ടക്കൽ, ബിജോയി മുണ്ടുപാലം, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ദേവസ്യാച്ചൻ  വാണിയപ്പുര, ജോയി പുരയിടത്തിൽ, ചാർലി കോശി, അഡ്വ.ജയിംസ് വലിയവീട്ടിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിസി തോമസ് പാലിക്കുന്നേൽ, ജോസ് നടുപറമ്പിൽ, ജോളി മടുക്കക്കുഴി,ഡയസ്  കോക്കാട്ട്, തങ്കച്ചൻ കാരക്കാട്ട്,നിയോജകമണ്ഡലം ഭാരവാഹികളായ ഷോജി അയലുകുന്നേൽ,സോജൻ ആലക്കുളം,തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിനിക്, ലിബിൻ ബിജോയ്,ബാബു. ടി. ജോൺ, മോളി ദേവസ്യ, കെ.പി സുജീലൻ, മാത്യൂസ് വെട്ടുകല്ലാംകുഴി, പി. പി സുകുമാരൻ, അജി വെട്ടുകാല്ലാംകുഴി,അനസ് പ്ലാമൂട്ടിൽ, മാത്തച്ചൻ വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുംങ്കൽ,ജിജി ഫിലിപ്പ് സോഫി ജോസഫ്, അനിയാച്ചൻ  മൈലപ്ര, ചാക്കോ തുണിയമ്പ്രയിൽ, ഷാജി കുര്യൻ,റോയ്‌ വിളക്കുന്നേൽഎന്നിവർ പ്രസംഗിച്ചു.

error: Content is protected !!