മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ചു.
കാഞ്ഞിരപ്പള്ളി : വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ യാതന അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു. കലാപം 60 ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുറ്റകരമായ മൗനം പുലർത്തുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ആരോപിച്ചു. മണിപ്പൂർ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ അഭിലാഷ് ചന്ദ്രൻ, ഡി.സി.സി അംഗങ്ങളായ ജോസ് കെ ചെറിയാൻ, അനിലാ കുമാരി മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറഞ്ഞിയിൽ, ജോജി മാത്യു, ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ ഫത്താഹ്, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, പി ജെ സെബാസ്റ്റ്യൻ, പി.മോഹനൻ , പ്രസാദ് മറ്റത്തിൽ, ബാബു കാക്കനാട്ട്, ഗ്രാമപഞ്ചായത്ത് അംഗം എം ടി പ്രീത, പി.ജെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.