വിവാഹത്തിൽ നിന്നും ഒഴിവാക്കുവാൻ പെൺസുഹൃത്തിന്റെ ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ച്, ലഹരിക്കേസില്‍ കുടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പെൺസുഹൃത്തിന്റെ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ഒറ്റികൊടുത്ത്, കേസിൽ കുടുക്കാൻ ശ്രമിച്ചയാൾ എക്‌സൈസിന്റെ പിടിയിൽ. പൊൻകുന്നത്ത് പെൺസുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കട്ടപ്പന ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ(38) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയെ ഒപ്പം കൂട്ടിയത്.

പൊൻകുന്നത്തെ വാടക വീട്ടിൽനിന്ന് ജൂലൈ 2ന് കട്ടപ്പനയിൽ എത്തിയ ഇരുവരും ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി. ഇന്നു രാവിലെ ബാഗ് വാങ്ങിക്കൊണ്ടുവരാമെന്ന് പറഞ്ഞ് യുവതിയുടെ ബാഗിൽ നിന്ന് ഇയാൾ പണമെടുത്തുകൊണ്ട് പുറത്തേക്കുപോയി.

ഒപ്പം യുവതിയുടെ ഫോണും ഇയാൾ കൈക്കലാക്കി. ഇതിനിടെയാണ് എംഡിഎംഎ യുവതിയുടെ പഴ്‌സിൽ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്. ലോഡ്ജ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ സ്വന്തം ഫോണിൽനിന്ന് എക്‌സൈസ് ഓഫിസിലേക്ക് വിളിച്ചു. എംഡിഎംഎയുമായി യുവതി ലോഡ്ജിൽ താമസിക്കുന്നതായി വിവരം നൽകി. തുടർന്ന് എക്‌സൈസ് സംഘം ലോഡ്ജ് മുറിയിൽ എത്തി പരിശോധിച്ചപ്പോൾ യുവതിയുടെ പഴ്‌സിൽ നിന്ന് 300 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തി.

എന്നാൽ അത് എന്താണെന്ന് അറിയില്ലെന്ന് യുവതി മൊഴി നൽകുകയും ഒപ്പമുണ്ടായിരുന്ന ജയൻ എന്ന വ്യക്തി പുറത്തേക്കു പോയതായും പറഞ്ഞു. എക്‌സൈസിനോട് വിവരം വിളിച്ചുപറഞ്ഞ വ്യക്തിയും ജയൻ എന്ന പേര് പറഞ്ഞിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ടൗണിൽനിന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ യു​വ​തി​യെ ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് എം​ഡി​എം​എ ബാ​ഗി​ല്‍ വ​ച്ച​തെ​ന്ന് ജ​യ​ന്‍ എ​ക്‌​സൈ​സി​നോ​ട് പ​റ​ഞ്ഞു. . അതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!