KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്യാൻസർ രോഗികൾക്ക് കേശദാനം ചെയ്ത ബാലികമാർ മാതൃകയായി

കാഞ്ഞിരപ്പള്ളി : :രോഗികൾക്കായി മുടി ദാനം ചെയ്യണമെന്ന ആഗ്രഹം ബാലികമാർ നിറവേറ്റി. തമ്പലക്കാട് എൻ.എസ്.എസ് യു .പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഗൗരി കൃഷ്ണയും അലനയുമാണ് കേശദാനം നടത്തിയത്. കേശദാനത്തിനായി ഇവരെ ഏറെ സഹായിച്ചത് ലൈഫ് ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ ശ്രീദേവി മേനോൻ ആണ് . തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്യാൻസർ രോഗികൾക്ക് നൽകാനായി മുടി ഏറ്റുവാങ്ങിയത് ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം സിന്ധു ദേവിയും , വിശ്വ ശ്രേയസ് എജ്യൂക്കേഷൻ ഫൗണ്ടേഷൻ ചെയർമാൻ പി രവീന്ദ്രനും ചേർന്നാണ്.

error: Content is protected !!