കാര്‍ഷിക ഗ്രാമങ്ങളാണ് ഇന്‍ഫാമിന്റെ കരുത്ത്: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കാര്‍ഷിക ഗ്രാമങ്ങളാണ് ഇന്‍ഫാമിന്റെ കരുത്തെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാം ദക്ഷിണമേഖല നേതൃസംഗമം പാറത്തോട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ജില്ലാ നേതൃത്വങ്ങളും താലൂക്ക് നേതൃത്വങ്ങളും കാര്‍ഷിക ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കര്‍ഷകരോടൊപ്പമിരുന്ന് വിശദമായ വിശകലനത്തിനും പഠനത്തിനും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്‍ഫാം ദേശീയ വൈസ് ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഇന്‍ഫാമിന്റെ ദക്ഷിണ മേഖലയിലെ കാര്‍ഷിക ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, കോതമംഗലം കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പള്ളില്‍, ചങ്ങനാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. എമ്മാനുവേല്‍ നെല്ലുവേലി, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകടിയേല്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുരയില്‍, കോതമംഗലം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി കാര്‍ഷികജില്ലകളിലെ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പ്രസംഗിച്ചു