KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുവള്ളി ക്ഷേത്രമൈതാനത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിൽ..

ചെറുവള്ളി: ദേവീക്ഷേത്രത്തിന് മുൻപിലെ മൈതാനത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിൽ. സംഭവം നടന്ന് ഒരുമാസത്തിലേറെയായിട്ടും കിണർ സംരക്ഷിക്കാനോ അപകടസാധ്യത ഒഴിവാക്കാനോ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർ നടപടിയെടുത്തില്ല.

ക്ഷേത്രത്തിലെത്തുന്നവർ പലരും കിണറിന് സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ഭക്തർ വാഹനം പാർക്ക് ചെയ്യുന്നതും ഇതിന് സമീപമാണ്. മണ്ണിടിഞ്ഞ് കിണറിന്റെ സംരക്ഷണഭിത്തി തകർന്ന് തൂണുകൾ ഒടിഞ്ഞുവീണ നിലയിലാണ്. കിണറിന് സമീപം ഭിത്തിയോട് ചേർന്ന് വലിയ ഗർത്തവുമായി. കുട്ടികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന ഭാഗത്ത് കിണർ ഈ നിലയിൽ കിടക്കുന്നത് ഭീഷണിയാണ്. കിണർ കെട്ടി സംരക്ഷിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

error: Content is protected !!