മണിപ്പൂരിനായി മുണ്ടക്കയത്ത് പ്രാർഥന റാലി സംഘടിപ്പിച്ചു

മുണ്ടക്കയം: മണിപ്പൂരിൽ വംശഹത്യ നേരിടുന്ന ക്രൈസ്തവ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രാർഥനാ റാലി നടത്തി. മണിപ്പുരിൽ സഹനം അനുഭവിക്കുന്നവരുടെ ജീവിത വേദനകൾ സ്വന്തം ശരീരത്തിലെ അവയവത്തിന്റെ വേദന പോലെ ഏറ്റെടുക്കണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് മുണ്ടക്കയം വ്യാകുലമാത ഫൊറോനാ പള്ളിയിൽ നിന്ന് ആരംഭിച്ച റാലി മുണ്ടക്കയം ടൗൺചുറ്റി സെന്‍റ് മേരീസ് ലാറ്റിൻ പള്ളിയിൽ സമാപിച്ചു.

സെന്‍റ് ജൂഡ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ. പൗലോസ് നൈനാൻ പ്രാരംഭ പ്രാർഥനകൾക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിശുദ്ധ സ്ലീവ കൈമാറി പ്രാർഥനാ റാലി ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് മുത്തനാട്ട്, സെന്‍റ് ജോസഫ് മലങ്കര പള്ളി വികാരി ഫാ. മത്തായി മണ്ണൂർവടക്കേതിൽ, സെന്‍റ് മേരീസ് ലാറ്റിൻ പള്ളി വികാരി ഫാ. ടോം ജോസ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം ജോയിന്‍റ് ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ മുഖ്യപ്രഭാഷണം നടത്തി.
മുണ്ടക്കയം മേഖലയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ പള്ളികളിൽ നിന്നായി അഞ്ഞൂറിലധികം വിശ്വാസികൾ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട് പ്രാർഥനാ റാലിയിൽ പങ്കുചേർന്നു.
കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ഫാ. വർഗീസ് മഞ്ഞക്കുഴക്കുന്നേൽ, ഫാ. മാത്യു വാണിയപുരക്കൽ, വൈസ് പ്രസിഡന്‍റ് അനിറ്റ് കണ്ടെത്തിൽ, ആനിമേറ്റർ സിസ്റ്റർ ടെസിറ്റ് എഫ്.സി.സി, ബ്രദർ ആൽബിൻ തൂങ്ങംപറമ്പിൽ, ജോസ്മി മണിമല, ആൽബിൻ പുത്തൻപുരയ്ക്കൽ, പുന്നൂസ് കിഴക്കേതലയ്ക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

error: Content is protected !!