KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പൊൻകുന്നം: മുൻമുഖൃമന്ത്രിയും,കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ചേർന്ന സർവ്വകക്ഷി സമ്മേളനം അനുശോചിച്ചു. വിവിധ മേഖലകളിലെ നേതാക്കൾ ഉമ്മൻ ചാണ്ടിയുമായുള്ള ഓർമ്മകൾ അനുസമരിച്ചു. അനുസ്മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീശ് ചന്ദ്രൻ നായർ,.ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സി.ആർ. ശ്രീകുമാർ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. എം.എസ്.മോഹൻ, പൊൻകുന്നം ജുമാ മസ്ജീദ് ചീഫ് ഇമാം ഫരിദുദ്ദീൻ ബാഖവി, വൃാപരി വൃവസായി ഏകോപന സമതി പ്രസിഡൻ്റ് ട്രോമി ഡോമിനിക്ക്, വിവിധ നേതാക്കളായ തോമസ് കുന്നപ്പള്ളി, അഡ്വ. ഗിരീഷ് എസ് നായർ, പി. പ്രജിത്ത്, വൈശാഖ് മാലമല,ഷാജി നെല്ലെപറമ്പിൽ, മുണ്ടക്കയം സോമൻ, ചിറക്കടവ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, ടി.എ.ഷിഹാബുദീൻ, ടി.കെ.ബാബുരാജ്, ലൂസി ജോർജ്ജ്, പഞ്ചായത്തംഗം എം.ടി.പ്രീത, സി.ജി.രാജൻ,
സേവൃർ മൂലകുന്ന്, ലാജി മാടത്താനികുന്നേൽ, ഇന്ദുകല എസ് നായർ,സാലിബിജൂ, ടി.പി.രവിന്ദ്രൻ പിള്ള, ഇ.ജെ.ഫിലിപ്പ് എന്നിവർ സംസാരിച്ചു.

error: Content is protected !!