KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി പോസ്റ്റുകളും ഇടിച്ചു തകർത്തു.

കാഞ്ഞിരപ്പള്ളി : നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി പോസ്റ്റുകളും ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ച  ഒരു മണിയോടു കൂടി കാഞ്ഞിരപ്പള്ളി പേട്ട കവലയിലായിരുന്നു അപകടം.

കടുത്തുരുത്തി സ്വദേശികൾ  സഞ്ചരിച്ചിരുന്ന കാർ മുണ്ടക്കയം ഭാഗത്തു നിന്നുമാണ് വന്നത്.ആദ്യം വ്യാപാര സ്ഥാപനത്തിൽ ഇടിച്ചകാർ പിന്നീട് വൈദ്യുതി പോസ്റ്റും സോളാർ ലൈറ്റും ഇടിച്ചു തകർത്ത ശേഷം അമീൻ ബേക്കറിയുടെ ഷട്ടറിൽ ഇടിച്ചു നിന്നു.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!