പശുകിടാവ് പദ്ധതിയുടെ ഭാഗമായി  വിദ്യാർത്ഥികൾക്ക്‌ പശുകിടാവിനെ നൽകി.

ചിറക്കടവ്:  വെള്ളാളസമാജം സ്‌കൂളിലെ പശുകിടാവ് പദ്ധതിയുടെ ഭാഗമായി  വിദ്യാർത്ഥികളായ അഭിജിത്ത് അനീഷ്, അഭിരാമി അനീഷ്, അനുപമ അനീഷ് എന്നിവർക്ക്  പശുകിടാവിനെ നൽകി.   മാതാപിതാക്കളോടൊപ്പം കുട്ടികൾ പശുകിടാവിനെ ഏറ്റുവാങ്ങി.

പശുവളർത്തലും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിൻറെ  ഭാഗമായി നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് എട്ടാമത്തെ പശുകിടാവിനെയാണ് ഈ വർഷം നൽകിയത്. മൂന്നുവർഷം മുൻപ് സ്‌കൂളിൽ നിന്ന് ലഭിച്ച പശുകിടാവിനെ വളർത്തി ഉപജീവനമാർഗ്ഗമായി സ്വീകരിച്ച  6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആലപ്പാട്ട് ഹർഷിതാ എസ്.പിള്ളയുടെ  മാതാപിതാക്കളാണ് പശുകിടാവിനെ സ്‌കൂളിലേക്ക് നൽകിയത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ വികസനസമിതി ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള കയർ കൈമാറി പശുകിടാവിനെ സമ്മാനിച്ചു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.വിനോദ് കുമാർ, കൺവീനർ എം.എൻ.രാജരത്‌നം,  പ്രധാനാധ്യാപിക പി.എൻ.സിജു, എസ്.ബിന്ദുമോൾ, ബി.ശ്രീരാജ്, വി.എൻ.ഹരികൃഷ്ണൻ, എസ്.ശ്രീകല എന്നിവർ പ്രസംഗിച്ചു. സന്ധ്യ ബിജു, ഷൈമ രതീഷ്, ചിന്നു രവീന്ദ്രൻ, ഗോപിക ഗോപൻ, സി.സുനിത, മഹിമ  എന്നിവർ നേതൃത്വം നൽകി.

error: Content is protected !!