കോടതി വിധിക്ക്‌ സ്റ്റേ.. നാലാം വാർഡിൽ വി എൻ രാജേഷ്  മെമ്പറായി തുടരും

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 4ാം വാർഡ് (മഞ്ഞപ്പള്ളി) മെമ്പറും, സി.പി.ഐ.(എം) അംഗവുമായ വി എൻ. രാജേഷിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവ് കോട്ടയം ജില്ലാ അഡീഷണൽ കോടതി 5 സ്റ്റേ ചെയ്ത് കൊണ്ട് ഉത്തരവായി.

മുൻസിഫ് കോടതി വിധിക്കെതിരെ സി.പി. ഐ(എം) ഏരിയാ കമ്മറ്റി അംഗം വി.എൻ രാജേഷ് കോട്ടയം ജില്ലാ  കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ആണ് സ്റ്റേ അനുവദിച്ചത് പഞ്ചായത്തംഗമായും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായും പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് തുടരുന്നതിനും കോടതി അനുമതി നൽകി.

യു ഡി എഫ് സ്ഥാനാർത്ഥി ഇരട്ട വോട്ടുകൾ ചൂണ്ടികാട്ടി നൽകിയ ഹർജിയിലെ മുൻസിഫ് കോടതി വിധിയിലൂടെ റദ്ദ് ചെയ്ത 5 വോട്ടുകൾ  ,റദ്ദ് ചെയ്ത നടപടികൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എൻ . രാജേഷ് അപ്പിൽ നൽകിയത്.കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 4 തവണ പരിശോധിച്ചപ്പോഴും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലം അടങ്ങിയ പ്രിന്റാണ് ലഭിച്ചിട്ടുള്ളത് 2020 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷവും 2023 ലെ തെരഞ്ഞെടുപ്പിന്റെ ഫലവും ഇതേ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനിലെ മെമ്മറി ചിപ്പിൽ നിന്നും ലഭിച്ചതും , മെഷീനിൽ വ്യത്യസ്ത ഫലങ്ങൾ പുറത്ത് വന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും, നിയമങ്ങൾക്കും വിരുദ്ധമായ കാര്യമാണെന്നും ഇത് പരിശോധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിൽ ആണ് കോട്ടയം അഡീഷണൽ ജില്ലാ  കോടതി 5,ജഡ്ജ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി  കാഞ്ഞിരപ്പളളി പഞ്ചായത്തിലെ 4ാം വാർഡ് മഞ്ഞപ്പളളിയിലെ വിജയം റദ്ദ് ചെയ്ത നടപടിയാണ്. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി-5  സ്റ്റേ ചെയ്ത് ഉത്തരവായത്

error: Content is protected !!