KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് സ്കൂളിൽ 23 ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.

എരുമേലി :  സെൻറ് തോമസ് സ്കൂളിൽ  23 ക്ലബ്ബുകൾ  പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം മുൻ അദ്ധ്യാപിക  ലീലാമ്മ ആൻറണി നിർവഹിച്ചു.  ഷെവലിയാർ അഡ്വ. വി. സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് മേഴ്സി ജോൺ, അധ്യാപകനായ ഫാ. എബ്രഹാം കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

മരണപ്പെട്ട പൂർവ്വ വിദ്യാർത്ഥിനി ലത്തീഷ അൻസാരിയെ കുറിച്ചുള്ള പുസ്തകം ലത്തീഷയുടെ പിതാവ്  അൻസാരി യോഗത്തിൽ സമർപ്പിച്ചു. ലത്തീഷയുടെ പേരിൽ എല്ലാവർഷവും ഒരു സ്കോളർഷിപ്പും പ്രഖ്യാപിച്ചു. തുടർന്ന് വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കലാപരിപാടികൾ നടന്നു.

error: Content is protected !!