പാറയിൽ അമ്പലം കോളനിക്കാരുടെ സ്വപ്നം  പൂവണിയുന്നു.. പാറ മുകളിൽ ഇനി വാഹനം എത്തും

മുണ്ടക്കയം പട്ടണത്തോട് ചേർന്ന് കിടക്കുന്ന പാറയിൽ അമ്പലം കോളനിക്കാർക് ആശ്വാസമേകി പാറയിൽ കോളനിയിലെ പാറ മുകളിൽ വാഹനമെത്തുന്നു. മഴക്കാലത്ത് ഉറവ വെള്ളമൊഴുകി ഇതിൽ തെറ്റി വീണ് കോളനിക്കാർക്ക് പരുക്കേൽക്കുന്ന പതിവ് ഇനിയില്ല..
.
കിടപ്പുരോഗികളെയും മരിച്ചവരെയും തോളിലേറ്റി  റോഡിലെത്തിക്കുന്ന ബുദ്ധിമുട്ടുകൾ ഇനിയില്ല..

.മുണ്ടക്കയം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ടൗൺ വാർഡ് മെമ്പറുമായ സി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുകൂടിയപ്പോൾ അസാധ്യമെന്ന് പറഞ്ഞ് പരിഹസിച്ച റോഡ് യാഥാർത്ഥ്യമാകുകയായിരുന്നു.

റോഡിന് വേണ്ടി വന്ന  സംരക്ഷണഭിത്തി,റോഡ് കോൺക്രീറ്റിംഗ് എന്നിവയ്ക്കുള്ള തുക , ത്രിതല പഞ്ചായത്തിൽ നിന്നും, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെയും ഫണ്ടിൽ നിന്നും  ലഭ്യമായി. ഒരു കാർ കടന്നുപോകാനുള്ള  വീതിക്കായി സ്വന്തം വീടിന്റെ അടുക്കളയും, വരാന്തയും പൊളിച്ചു നൽകുവാൻ 2 സെന്റ് മാത്രമുള്ള പട്ടിണി പാവങ്ങളായവർ പോലും തയ്യാറായി. ഇങ്ങനെ പൊളിക്കുന്ന വീടുകളും,കെട്ടുകളും നിർമ്മിച്ചു നൽകേണ്ട ഉത്തരവാദിത്വം റോഡ് കമ്മറ്റി  ഏറ്റെടുക്കുകയും, ശ്രമദാനമായി ആ ജോലികൾ നടത്തുകയും ചെയ്തു.
മുക്കാൽ കിലോമീറ്റർ വരുന്ന മലയോര റോഡിനു അരക്കോടിയിൽ അധികം തുക ചിലവാകും.

            എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. ആർ അനുപമ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ് എന്നിവരുടെ സഹകരണത്തോടെ ഫണ്ട്‌ ലഭ്യമാക്കി, റോഡ് നിർമ്മാണ കമ്മിറ്റി രാവും പകലും ശ്രമദാനമായി നിർമ്മാണ ജോലികൾ നടത്തിയുമാണ് പാറക്ക് മുകളിൽ വണ്ടി എത്തിക്കാൻ ആയത്. പാറയിൽ അമ്പലം കോളനിക്കാരുടെ കാലങ്ങളായുള്ള സ്വപ്നം ഇതോടെ പൂവണിയുകയാണ്.

റോഡ് വികസനത്തിനെതിരെ ചിലർ സംഘടിതമായി എത്തിയെങ്കിലും ഇതൊന്നും ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും മുന്നിൽ വില പേ വാതെ വന്നതോടെയാണ് റോഡെന്ന സ്വപ്നം യാഥാർത്ഥമായത്.ഇതിൻ്റെ ഉദ്ഘാടനം ഉൽസവമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണു് തദ്ദേശവാസികളെന്ന് പഞ്ചായത്ത് മെംബർ സി വി അനിൽകുമാർ പറഞ്ഞു

error: Content is protected !!