കുടുംബശ്രീ അംഗങ്ങൾ സ്നേഹവീട് നിർമ്മിച്ചു നൽകി
കാഞ്ഞിരപ്പള്ളി : ജൻമനാ ഇരുകാലുകളും തളർന്ന പുത്തൻപീടികയിൽ ജാസ്മിന് സ്നേഹവീടൊരുക്കി കാത്തിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ജാസ്മിനും സഹോദരനും ഇതുവരെ ബന്ധുക്കളോടൊപ്പം മാറി മാറി താമസിക്കുകയായിരുന്നു.
കെട്ടുറപ്പുള്ള സ്വന്തമായിട്ടൊരു വീട് എന്ന സ്വപ്നം ബാക്കിവെച്ച് ജാസ്മിൻ്റെ മാതാപിതാക്കൾ മരണത്തിന് കീഴടങ്ങി. ഇതോടെ ജാസ്മിനും സഹോദരനും തികച്ചും ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഇത് കാഞ്ഞിരപ്പള്ളി കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ അംഗങ്ങളുടെ പക്കൽ നിന്നും പണം പിരിച്ചെടുത്ത് നാലര ലക്ഷം രൂപ ചെലവിൽ വീടു നിർമ്മിച്ചു നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി നാച്ചി കോള നി മസ്ജിദിനു സമീപം ഇവരുടെ പേരിലുണ്ടായിരുന്ന മൂന്നര സെൻ്റ സ്ഥലത്ത് വീടു നിർമ്മിച്ചു നൽകുകയായിരുന്നു.
കുടുംബശ്രീ അംഗങ്ങൾ സ്നേഹവീട് എന്ന പേരിലാണ് ഈ വീട് വെച്ചു നിർമ്മിച്ചു നൽകിയത്.
Qകാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ വീടിൻ്റെ താക്കോൽ ജാസ്മിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ സുമി ഇസ്മായിൽ, വി പി രാജൻ, മഞ്ജു, കുടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി, കുടുംബശ്രീ ഉദ്യോഗസ്ഥരായ റിയാസ്, രാഹുൽ എന്നിവർ ചടങ്ങിൽ പങ്കാളികളായി.രണ്ടു മുറിയും ഹാളും അടുക്കളയും ശൗചാലയവും ഉൾപ്പെടെയുള്ള സൗകര്യങ്ങളു ള്ള വീട് സ്വന്തമായ സന്തോഷത്തിലാണ് ജാസ്മിനും സഹോദരനും