കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിൽ സൗജന്യ ദന്തല്‍ ക്യാമ്പ് നടത്തി.

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്‍റെ സുവര്‍ണ ജൂബിലിയുടെയും സേവാ പ്രൊജക്ടിന്‍റെയും ഭാഗമായി കോട്ടയം ഗവണ്‍മെന്‍റ് ദന്തല്‍ കോളജിലെ സാമൂഹിക ദന്ത ചികിത്സാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ ദന്തല്‍ ക്യാമ്പ് സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, സിസ്റ്റർ ലൂസി എസ്എബിഎസ്,
വിദ്യാർഥി പ്രതിനിധികളായ ജോസഫ് ജോര്‍ജ്, തേജ ജോളിച്ചന്‍ എന്നിവർ പ്രസംഗിച്ചു.

ദന്തല്‍ സര്‍ജന്‍ ഡോ. മേരി ഷിമി ദന്തസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ദന്തക്ഷയത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ഇരുന്നൂറോളം പേർ ക്യാന്പിൽ പങ്കെടുക്കുകയും തുടര്‍ സേവനം ലഭ്യമാക്കുകയും ചെയ്തു. ഡോ. രാഹുല്‍, ഡോ. രേണുക, ഡോ. മെറിന്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

error: Content is protected !!