മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ  സ്വാതന്ത്ര്യദിനാഘോഷം നടത്തി

മണിമല :സേന വിഭാഗങ്ങളായ  സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം   നടത്തി.  പരേഡും റാലിയും സെമിനാറും നടന്നു.

സ്കൂൾ അങ്കണത്തിൽ അധ്യാപകൻ ജോസഫ് ആന്റണി പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി . കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മനോജ് ചാക്കോ വടക്കേമുറി സിപിഒ, പിടിഎ പ്രസിഡണ്ട് ജോമോൻ മണിമല ,  വാർഡ് മെമ്പർ ബെൻസി ബൈജു  , പിടിഎ സെക്രട്ടറി അനീഷ് കെ തോമസ്, ജിജി കെ ജോസ് , ജിൻസി മാത്യു, ജോസഫ് വർഗീസ്,ഫെബിൻ മാത്യു  എന്നിവർ പ്രസംഗിച്ചു .

error: Content is protected !!