KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആശുപത്രിയിലേക്ക് പോകവേ കാർ നിയന്ത്രണം തെറ്റി മറിഞ്ഞു അപകടം..

എരുമേലി : ശരീര അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പോകാനുള്ള യാത്രയ്ക്കിടെ നിയന്ത്രണം തെറ്റി കാർ മറിഞ്ഞു അപകടം.

ബുധനാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ പറപ്പള്ളി വളവിന് താഴെ റേഷൻ കടയുടെ സമീപത്ത്  വച്ചാണ് കാർ അപകടത്തിൽ പെട്ടത്. ഇടകടത്തി സ്വദേശിയും കെട്ടിട നിർമാണ സ്ഥാപന ഉടമയുമായ തങ്കച്ചൻ, ഭാര്യ, മകൻ എന്നിവർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.

വാഹനം നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞുവെങ്കിലും, യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

error: Content is protected !!