കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ഡൽഹിയിലേക്ക് 500 സിപിഐഎം പ്രവര്‍ത്തകര്‍; കാഞ്ഞിരപ്പള്ളിയിൽ നിന്നും മൂന്നുപേർ

ജനദ്രോഹകര്‍ഷകനിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച കേരള സംഘം കര്‍ണാടക- മഹാരാഷ്ട ബോര്‍ഡ് പിന്നിട്ടു. സംസ്ഥാനത്തെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ 500ഓളം പേരാണ് കേരളത്തിൽ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ പ്രത്യേക ബസുകളിലാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. യാത്ര ജനുവരി 14ന് ഡല്‍ഹി-രാജസ്ഥന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരിലെത്തും. അവിടെ നിന്ന് പ്രകടനമായി ഡല്‍ഹിയിലേക്ക് പോകും.

കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 23 പേരാണ് യാത്രസംഘത്തിൽ ഉള്ളത്. കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറിയും, കർഷക സംഘത്തിന്റെ ഏരിയ സെക്രട്ടറിയും, സിപിഐ എം ഏരിയ കമ്മറ്റി അംഗവുമായ സജിൻ വട്ടപ്പള്ളിയാണ് കോട്ടയത്ത് നിന്നുള്ള സംഘത്തിന്റെ ക്യാപ്റ്റൻ . കർഷകസംഘം കാഞ്ഞിരപ്പള്ളി സൗത്ത് മേഖല സെക്രട്ടറി അജി കെ സി, പ്രസിഡന്റ് ശ്യാം കുമാർ എന്നിവരാണ് കാഞ്ഞിരപ്പള്ളി മേഖലയിൽ നിന്നുള്ള മറ്റു രണ്ടുപേർ .

error: Content is protected !!