KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ സ്ഥിരം സമിതി ചെയർമാൻമാരെ തെരെഞ്ഞെടുത്തു

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ സ്ഥിരം സമതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി അഡ്വ. സുമേഷ് ആൻഡ്രൂസിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാനായി ആന്റണി മാർട്ടിനെയുമാണ് തെരഞ്ഞെടുത്തത്. ശോഭന മുട്ടത്താണ് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ.

എൽ ഡി എഫിനു 14 അംഗങ്ങളാണ് പഞ്ചായത്തിൽ ഉള്ളത്. സുമേഷ് ആൻഡ്രൂസും ആന്റണി മാർട്ടിനും കേരള കോൺഗ്രസ്സ് എം അംഗങ്ങളാണ്. ശോഭന മുട്ടത്ത് സിപിഐ സ്വാതന്ത്രയായാണ്. പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വരണാധികാരി അനീഷ് മേൽനോട്ടം വഹിച്ചു.

error: Content is protected !!