കാഞ്ഞിരപ്പള്ളിയിൽ കരനെൽ കൃഷി വിളവെടുപ്പ് നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മികച്ച മാതൃകാ കർഷകൻ\ മഞ്ഞപ്പള്ളി കാരിക്കൽ ജോസഫ് ഡൊമിനിക്കിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ഉമ ഇനത്തിൽപെട്ട നെല്ലാണ് കൃഷി ചെയ്തത്. പാട്ടത്തിനെടുത്ത പത്തേക്കറോളം സ്ഥലത്താണ് കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കാ ച്ചിൽ, വെണ്ട, വെള്ളരി, മത്തങ്ങ, ചീനി, വഴുതന തുടങ്ങി കരനെല്ല് വരെയുള്ള കൃഷികൾ ഇദ്ദേഹം ചെയ്യുന്നത്. ഇത്തവണ പഞ്ചായത്തിലെ മികച്ച മാതൃക കർഷകനായി ജോസഫിനെ തിരഞ്ഞെടുത്തിരുന്നു. മുൻപ് മികച്ച ജൈവ കർഷകനായും തിരഞ്ഞെടുത്തിട്ടുണ്ട്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എൻ. രാജേഷ്, കൃഷി അസിസ്റ്റന്റ് ഓഫിസർ ജെ. ഷൈൻ, താലൂക്ക് സ്റ്റാറ്റി സ്റ്റിക്സ് ഓഫിസർ പി.എം. മുജീ ബ്, സ്റ്റാറ്റിസ്റ്റിക്സ് ഇൻവി ഗേറ്റർമാരായ കെ.ജി.അജിത് കു മാർ, സി.ജി. ജയൻ, ഗോപീകൃ ഷ്ണൻ എന്നിവർ പ്രസംഗിച്ചു.