കനത്ത മഴ : കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; പാർക് ചെയ്തിരുന്ന സ്ക്കൂട്ടർ 20 അടി താഴ്ചയിലേക്ക് പതിച്ചു

കാഞ്ഞിരപ്പള്ളി : കിഴക്കൻ മേഖലയിൽ മഴ കനത്തു.നാലു ദിവസങ്ങളിലായി നിർത്താതെ ചെയ്യുന്ന മഴയിൽ ആറുകളും തോടുകകളും കരകവിയുന്ന സ്ഥിതിയാണ്.
കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു.ഇവിടെ പാർക് ചെയ്തിരുന്ന സ്ക്കൂട്ടർ 20 അടി താഴ്ചയിലേക്ക് പതിച്ചു.
കനത്ത മഴയെ തുടർന്ന് ദേശീയ പാത 183ലെ മുറിഞ്ഞപ്പുഴയിൽ വെള്ളച്ചാട്ടത്തിന് സമീപം പാതയോരത്തു നിന്നവൻ മരം റോഡിലേക്ക് ഒടിഞ്ഞു വീണു.കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തിമരം മുറിച്ചുമാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.

error: Content is protected !!