KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസ് യുവജനോത്സവം ആർ.ഡി.എക്‌സ്. സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു

പൊൻകുന്നം: ഗവ.വി.എച്ച്.എസ്.എസ്.യുവജനോത്സവം ആർ.ഡി.എക്‌സ്. എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രാധിക ഷിബു അധ്യക്ഷത വഹിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, എസ്.എം.സി.ചെയർമാൻ പി.ജി.ജനീവ്, ഹൈസ്‌കൂൾ പ്രഥമാധ്യാപിക റീന സെബാസ്റ്റ്യൻ, വി.എച്ച്.എസ്.പ്രിൻസിപ്പൽ ഇൻചാർജ് രതീഷ് ബി.നായർ, സ്റ്റാഫ് സെക്രട്ടറി എ.പി.ബിജു, കെ.കെ.സനൽകുമാർ എന്നിവർ പ്രസംഗിച്ചു. ടെലിവിഷൻതാരം അൻസാർ റാഫി, സിനിമ സഹസംവിധായകൻ റോഷ് റഷീദ് എന്നിവർ യുവജനോത്സവേദി സന്ദർശിച്ചു.

error: Content is protected !!