അവാർഡ് ജേതാക്കളെ ആദരിച്ചു.

എരുമേലി :മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഖുറാൻ മനപ്പാഠമാക്കിയവർക്കും പി എച് ഡി നേടിയവർക്കും അവാർഡ് നൽകി ആദരിച്ചു. ആന്റോ ആന്റണി എം. പി ഷീൽഡും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ജമാഅത് ഹാളിൽ നടന്ന ചടങ്ങിൽ ജമാഅത്‌ പ്രസിഡന്റ്‌ ഹാജി പി. എ. ഇർഷാദ് അധ്യക്ഷത വഹിച്ചു.

ജമാഅതിന് കീഴിലെ മിസ്ബാഹുൽ ഹുദ മദ്രസയിലെ വിദ്യാർത്ഥികളുടെ കലാമത്സരവും ഇതോടൊപ്പം നടന്നു. വിജയികൾക്ക് ജമാഅത് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും മദ്രസ പി. ടി. എ ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ജമാഅത് സെക്രട്ടറി സി. എ. എം. കരീം. ജോയിന്റ് സെക്രട്ടറി നിസാർ പ്ലാമ്മൂട്ടിൽ. ട്രഷറർ സി. യു. അബ്ദുൽ കരീം.നൈനാർ മസ്ജിദ് ഇമാം ഹാഫിസ് റിയാസ് അഹമ്മദ് മിസ്ബഹി കുമളി. ജമാഅത് വൈസ് പ്രസിഡന്റ്‌ വി.പി. അബ്ദുൽ കരീം വെ ട്ടിയാനിക്കൽ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അൻസാരി പാടിക്കൽ. ഫൈസൽ മാവുംങ്കൽ പുരയിടം. ശിഹാബ് പുതു പറമ്പിൽ. അജ്മൽ അഷ്‌റഫ്‌ വിലങ്ങുപാറ. നാസർ പനച്ചി. നൗഷാദ് കുറുംകാട്ടിൽ.ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്‌ ഹാജി ഹബീബ് മുഹമ്മദ്‌ മൗലവി പി. ടി എ പ്രസിഡന്റ്‌ അബ്ദുൽ അസീസ് നിർത്തൽ പുരയിടം. വൈസ് പ്രസിഡന്റ്‌ ഹാജി ഇസ്മായിൽ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം എ. പി. ഷിഫാർ മൗലവി അൽ കൗസരി മുഖ്യപ്രഭാഷണം നടത്തി. നൈനാർ മസ്ജിദ് അസിസ്റ്റന്റ് ഇമാം സുലൈമാൻ കുട്ടി മൗലവി ഖിർ അത്‌ നടത്തി.

error: Content is protected !!