കോൺഗ്രസ് വാർഡ് കൺവെൻഷനും പുരസ്കാര വിതരണവും.

കാഞ്ഞിരപ്പള്ളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറുവാമുഴി പതിനാറാം വാർഡ് കൺവെൻഷൻ നടത്തി. കൺവെൻഷനോട് അനുബന്ധിച്ച് കർണാടകയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം എസ് സി നേഴ്സിംഗിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനിലക്കുട്ടി ടി സി യെ പുരസ്ക്കാരം നൽകി അനുമോദിച്ചു.

വാർഡ് പ്രസിഡന്റ് ടോമി തുണ്ടിയിലിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി ഐ.ഷെമീർ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി പുരസ്കാര വിതരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷെജി പാറയ്ക്കൽ,ജോസഫ് ജോസഫ് ഉറുമ്പേനിരപ്പേൽ,
മനു കുര്യാക്കോസ്, കെ കെ ബാബു, തമ്പാൻ ബേബി, സെബാസ്റ്റ്യൻ ചെമ്മരപ്പള്ളി,ജോസി സെബാസ്റ്റ്യൻ,ജമാൽ പാറക്കൽ,അലക്സ് അമ്പാട്ട്,ഏ ജെ തങ്കച്ചൻ, ഓമനക്കുട്ടൻ, നഹാസ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!