കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിന് മുൻപിൽ പട്ടിണിസമരം നടത്തും

കാഞ്ഞിരപ്പള്ളി: താലൂക്കിൽ പട്ടയ വിതരണ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് പട്ടയ സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതൽ കർഷകർ താലൂക്ക് ഓഫീസിന് മുൻപിൽ അനിശ്ചിതകാല പ്രക്ഷോഭവും പട്ടിണിസമരവും നടത്തും. പുഞ്ചവയലിൽ നിന്ന് മുണ്ടക്കയം വഴി കെ.കെ.റോഡിലൂടെ കാൽനടയായെത്തി പതിനായിരം കർഷകർ താലൂക്ക് ഓഫീസിന് മുമ്പിൽ രാത്രിയും പകലും താമസിച്ച് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐക്യ മലഅരയ മഹാസഭ പുഞ്ചവയലിൽ നടത്തിവരുന്ന പട്ടയാവകാശപ്രക്ഷോഭസമരം 22 ദിവസം പിന്നിട്ടു. സമരത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ ജാഥ വ്യാഴാഴ്ച 10-ന് പുലിക്കുന്നിൽ നിന്ന് ആരംഭിച്ച് 17-ന് നാലിന് മുണ്ടക്കയത്ത് സമാപിക്കും. ജാഥയ്ക്ക് സമരസമിതി നേതാക്കളായ പി.കെ.സജീവ്, പി.ഡി.ജോൺ തുടങ്ങിയവർ നേതൃത്വം നൽകും. പട്ടയാവകാശ സമരനേതാക്കളായ കെ.എൻ.പത്മനാഭൻ, പി.ഡി.ജോൺ, ഐക്യ മലഅരയ മഹാസഭ മീഡിയ കൺവീനർ പ്രൊഫ. വി.ജി.ഹരീഷ് കുമാർ, മലഅരയ വനിതാ സംഘടന ജനറൽ സെക്രട്ടറി കെ.പി.സന്ധ്യ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!