ഉണര്‍ന്നുപ്രവര്‍ത്തിച്ച് അധികൃതര്‍, ജനങ്ങളുടെ ആശങ്കയകറ്റി

എലിക്കുളം : അമോണിയ കലർന്ന റബർ മിശ്രിതം തോട്ടിലൊഴുകിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും മിശ്രിതം കാണപ്പെട്ടു. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആശാവർക്കർമാർ വീടുകൾ തോറും കയറിയിറങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തോട്ടിലെ ജലം ഉപയോഗിക്കരുതെന്നും തോടിന്റെ ഏഴരമീറ്റർ വരെ അടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി.ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് വിദ​ഗ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഡെപ്യൂട്ടി ഡിഎംഒ ജെസി ജോയി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യസുരക്ഷ, വാട്ടർ അതോറിറ്റി അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അമോണിയം കലർന്ന വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ, കണ്ണ്‌ നീറ്റൽ, തൊണ്ട വേദന തുടങ്ങിയവയ്ക്ക് സാധ്യയുള്ളതിനാൽ തോട്ടിൽ കുളിക്കാനിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയതായും പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ഷാജി പറ‍ഞ്ഞു.

error: Content is protected !!