KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി

കാഞ്ഞിരപ്പള്ളി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയും,തണൽ വടകരയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂൾ വെച്ച് നടത്തി. കൺവീനർ നജീബ് കാഞ്ഞിരപ്പള്ളി അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു, ,

ദയ ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ്, വാർഡ് മെമ്പർമാരായ സുമി ഇസ്മായിൽ, ബിജു പത്യാല, സുനിൽ തേനംമാക്കൽ, ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി.ജീരാജ്, വാർഡ് മെമ്പർ മഞ്ജു മാത്യു, അസ്ലം എന്നിവർ സംസാരിച്ചു. മുന്നൂറിൽ അധികം പേർക്ക് സൗജന്യ വൃക്ക രോഗ നിർണയം നടത്തി.

error: Content is protected !!