KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് ലോട്ടറിക്കടയിൽ മോഷണം

പൊൻകുന്നം : പൊൻകുന്നം -പാലാ റോഡിൽ തിരുക്കുടുംബ പള്ളിക്കു സമീപമുള്ള ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തി . മേശവലിപ്പ് പൊളിച്ച് 1500 രൂപയും 7400 രൂപ സമ്മാനത്തുകയുള്ള ലോട്ടറിയും 170 ലോട്ടറി ടിക്കറ്റുമാണ് മോഷണം പോയത്. പൊൻകുന്നം കുളത്തുങ്കൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള അമ്മ ലക്കി സെന്ററിലാണ് മോഷണം നടന്നത്..

ശനിയാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. ശനിയാഴ്ച നറുക്കെടുപ്പുള്ള കാരുണ്യ ലോട്ടറിയാണ് കടയിലുണ്ടായിരുന്നത്. ഇതിന് 6800 രൂപ വിലവരും. പൊൻകുന്നം പോലീസിൽ പരാതി നൽകി.

error: Content is protected !!