ആഗ്രോകോപ്സ് കാർഷിക വിജ്ഞാന വിനിമയ കേന്ദ്രത്തിന്റെ ഔട്ട്ലെറ്റ് പട്ടിമറ്റത്ത് ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി : കർഷകർക്ക് ശാസ്ത്രീയവും. പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ സേവനങ്ങളും ഉൽപന്നങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന ആഗ്രോകോപ്സിന്റെ കാർഷിക വിജ്ഞാന വിനിമയ കേന്ദ്രത്തിന്റെ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഔട്ട്ലെറ്റിന് മാർട്ടിൻ വർഗീസിന്റെ നേതൃത്വത്തിൽ പട്ടിമറ്റത്ത് തുടക്കമായി. പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു.
യുവ കർഷകനും, കർഷക അവാർഡ് ജേതാവുമായ സുബിൻ കല്ലൂകുന്നേലിന് നൽകികൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ വില്പന നിർവഹിച്ചു. ചടങ്ങിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർമാരായ ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, സോഫിയാമ്മ മാത്യു, ജിജി ഫിലിപ്പ്, ഷേർലി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു..
കർഷകരുടെ ഉൽപ്പന്നങ്ങൾ കർഷകരിലൂടെ കർഷകരിലേക്ക് എന്ന ആശയം മുൻനിർത്തിയാണ് ആഗ്രോകോപ്സ് പ്രവർത്തിക്കുന്നത്.
ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, മുന്തിയ ഇനം വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, ഹൈബ്രീഡ് തൈകൾ, ഇൻസിനേറ്ററുകൾ, ഗാർഡൻ ടൂൾ കിറ്റുകൾ, ഗാർഡൻ ഉപകരണങ്ങൾ തുടങ്ങിയവ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ പട്ടിമറ്റത്തുള്ള ഔട്ലെറ്റിൽ ലഭ്യമാണെന്ന് പ്രൊപ്രൈറ്റർ മാർട്ടിൻ വർഗീസ് അറിയിച്ചു .