KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്നം വിളമ്പുന്ന ജന്നത്തക്കായെ കുട്ടികൾ ആദരിച്ചു.

എരുമേലി : കാൽ നൂറ്റാണ്ടായി എരുമേലി വാവർ സ്മാരക സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്ന ജന്നത്തിനെ ലോക ഭക്ഷ്യദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു.
കുട്ടികൾക്ക്‌ ഉച്ചഭക്ഷണം നൽകുന്ന ജോലി തനിക്ക് നൽകുന്ന സന്തോഷം അമൂല്യമാണെന്നും ആഹാരം ഒരിക്കലും പാഴാക്കരുതെന്നും പട്ടിണി അനുഭവിച്ചാലാണ് വിശപ്പിന്റെ ദുരിതം മനസ്സിലാവുകയുള്ളു എന്നും എന്ന് മറുപടി പ്രസംഗത്തിൽ ജന്നത്ത് പനച്ചിയിൽ പറഞ്ഞു.

error: Content is protected !!