KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് പിക്കപ്പ് വാൻ മറിഞ്ഞു.

ഇളങ്ങുളം: പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം അമ്പലം ജംഗ്ഷനു സമീപം നിരവധി വാഹനാപകടനങ്ങൾ നടക്കാറുള്ള പച്ചക്കറി, പലചരക്കു കടയ്ക്കു മുമ്പിൽ മീൻ കയറ്റി വന്ന മിനിവാൻ മറിഞ്ഞു. പുതുപ്പള്ളിയിൽ നിന്നും കൂരാലി വഴി ഒന്നാം മൈലിലയ്ക്ക് പച്ച മീനുമായിപ്പോയ വാൻ റോഡിൽ വട്ടം കറങ്ങി മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന എരുമേലി സ്വദേശി ഹരി ( 25 ), പുതുപ്പള്ളി സ്വദേശി ഷാരോൺ ( 22) എന്നിവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. ഈ സമയം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കണ്ണാടി പോലെ തിളങ്ങിക്കിടന്ന റോഡിലൂടെ മൊട്ട ടയറുകളുമായി അമിത വേഗതയിലെത്തിയതാണ് വാഹനം തെന്നിമാറി വട്ടം കറങ്ങി ഇടിച്ചു മറിയാൻ കാരണമെന്ന് കണ്ടു നിന്നവർ പറയുന്നു. നട്ടുവളർത്തിയിരുന്ന ഒരു മാവും ആത്തയും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുവീണു. പച്ചക്കറിക്കടയുടെ ബോർഡും തകർന്നു.

error: Content is protected !!