കണമല അട്ടിവളവിൽ വീണ്ടും അപകടം ; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു

കണമല : ശബരിമല സീസൺ ആരംഭിക്കും മുമ്പെ കണമല ഇറക്കത്തിൽ വൻ അപകടം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി തിട്ടയിൽ ഇടിച്ച് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക് ഉണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെ ആണ് സംഭവം. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആണ് രക്ഷപ്രവർത്തനം ആരംഭിച്ചത്. പോലിസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.

മറിഞ്ഞ ബസിൽ നിന്നും അയ്യപ്പ ഭക്തരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ  മുക്കൂട്ടുതറ അസീസി ആശുപത്രി, എരുമേലി സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകട കാരണം സംബന്ധിച്ച് പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്. ബ്രേക്ക് തകരാർ ആണ് അപകടം സൃഷ്ടിച്ചതെന്ന് ബസിന്റെ ഡ്രൈവർ പറഞ്ഞു. ഇറക്കത്തിൽ ഒട്ടേറെ ഹമ്പുകൾ ഉണ്ട്. ഈ ഹമ്പുകളിൽ എത്തുമ്പോൾ വേഗത കുറയ്ക്കാൻ തുടർച്ചയായി ബ്രേക്ക്‌  ഉപയോഗിക്കുമ്പോൾ എയർ ബ്രേക്ക്‌ സംവിധാനം ഉള്ള വാഹനങ്ങൾക്ക്‌ ബ്രേക്ക്‌ ക്ഷമത കുറയുമെന്ന് ഡ്രൈവർമാർ പറയുന്നു.

error: Content is protected !!